Site icon Malayalam News Live

ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നാളെ വീട്ടുവളപ്പില്‍; എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം, അവസാന നോക്കുകാണാൻ പ്രമുഖര്‍

കൊച്ചി: മലയാളത്തിന്റെ പ്രിയ കലാകാരൻ ശ്രീനിവാസന്റെ ഭൗതികദേഹം ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദർശനത്തിന് വെക്കും.

സിനിമാ-രാഷ്ട്രീയ-സാമൂഹിക മേഖലയിലുള്ളവർക്കും ആരാധകർക്കും ഇവിടെയെത്തി അന്ത്യാഞ്ജലി അർപ്പിക്കാം.

ഇന്ന് ഉച്ചയ്ക്ക് 1:00 മുതല്‍ എറണാകുളം ടൗണ്‍ഹാളില്‍ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്ക്കും.നാളെ (ഡിസംബർ 21, ഞായർ) രാവിലെ 10:00-ന് ഉദയംപേരൂരിലെ വസതിയില്‍ ആണ് സംസ്കാരം.

പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരമെന്ന് സിപിഐഎം സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചിരുന്നു

ഇന്ന് രാവിലെ ഡയാലിസിനായി ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഉടൻ തന്നെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരിക്കുമ്ബോള്‍ ഭാര്യ വിമലയും അടുത്ത ബന്ധുക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

മലയാള സിനിമയില്‍ ആക്ഷേപഹാസ്യത്തിന്റെ പുതിയ അധ്യായങ്ങള്‍ രചിച്ച ആ വലിയ പ്രതിഭയുടെ വേർപാടില്‍ കേരളം ഒന്നടങ്കം വിതുമ്ബുകയാണ്. ടൗണ്‍ഹാളിലെ പൊതുദർശനത്തിന് ശേഷം ഭൗതികദേഹം ഉദയംപേരൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും.

Exit mobile version