Site icon Malayalam News Live

ശ്രീലേഖയുമായുള്ള തര്‍ക്കത്തിനൊടുവില്‍ പുതിയ ഓഫീസ് തുറന്ന് വികെ പ്രശാന്ത്

തിരുവനന്തപുരം: ആർ ശ്രീലേഖയുമായുളള തർക്കത്തിനൊടുവില്‍ കോർപ്പറേഷൻ കെട്ടിടത്തിലെ ഓഫീസ് ഒഴിഞ്ഞ വി കെ പ്രശാന്ത് എംഎല്‍എ ഇന്ന് പുതിയ ഓഫീസ് തുറന്നു.

മരുതംകുഴിയില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ തുടങ്ങിയ വൈബ് സൊസൈറ്റിയുടെ കെട്ടിടത്തിലാണ് പുതിയ ഓഫീസ്.

ശാസ്തമംഗലത്ത് കോർപ്പറേഷൻ ഹെല്‍ത്ത് ഇൻസ്പെക്ടർ ഓഫീസ് കെട്ടിടത്തിലെ മുറി ഒഴിയണമെന്ന് ബിജെപി കൗണ്‍സിലർ ആർ ശ്രീലേഖ ആവശ്യപ്പെട്ടത് വിവാദമായിരുന്നു.

കോർപ്പറേഷനുമായി കരാറുണ്ടെന്നും ഒഴിയില്ലെന്നും വികെ.പ്രശാന്ത് ആദ്യം നിലപാടെടുത്തെങ്കിലും പിന്നീട് തർക്കത്തിനില്ലെന്ന് വ്യക്തമാക്കി ഓഫീസ് മാറാൻ തീരുമാനിക്കുകയായിരുന്നു.

Exit mobile version