Site icon Malayalam News Live

കളമശേരി സ്‌ഫോടനം : നീണ്ട ഇടവേളയ്ക്കു ശേഷം ബോംബ് സ്‌ഫോടനം നടന്ന കളമശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഇന്ന് തുറക്കും.

കൊച്ചി : ഒക്‌ടോബര്‍ 29ന് യഹോവാ സാക്ഷികളുടെപ്രാര്‍ഥനായോഗത്തിനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് ഹാള്‍ പോലീസ് കസ്റ്റഡിയിലായിരുന്നു.

സ്‌ഫോടനം നടക്കുന്ന സമയത്ത് കലൂര്‍ സ്വദേശി ഉള്‍പ്പെടെ 25 പേരാണ് ഈ ഹാള്‍ ബുക്ക് ചെയ്തിരുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി പോലീസ് ഹാള്‍ ഏറ്റെടുത്തതോടെ 24 പേരും ഘട്ടംഘട്ടമായി ബുക്കിംഗ് ഒഴിവാക്കി.

എന്നാല്‍ കലൂര്‍ സ്വദേശി പിന്മാറാതെ വന്നതോടെയാണ് കണ്‍വന്‍ഷന്‍ സെന്‍റര്‍ ഉടമ കോടതിയെ സമീപിച്ച്‌ 21ന് അനുകൂല വിധി നേടി. പോലീസ് കസ്റ്റഡിയില്‍ നിന്ന് 22ന് ഉടമയ്ക്ക് കണ്‍വന്‍ഷന്‍ സെന്‍റര്‍ കൈമാറി. ബോംബ് സ്‌ഫോടനത്തില്‍ എട്ടു പേരാണ് മരിച്ചത്.

 

 

 

 

 

 

Exit mobile version