Site icon Malayalam News Live

കോട്ടയം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ സ്പെല്ലിങ് ബീ മത്സരം സംഘടിപ്പിച്ചു; വിജയപുരം കോർപറേറ്റ് മാനേജർ റവ. ഡോ. ആന്റണി ജോർജ് പാട്ടപറമ്പിൽ ഉദ്ഘാടനം ചെയ്തു; വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫിയും വിതരണം ചെയ്തു

കോട്ടയം: ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ സ്പെല്ലിങ് ബീ മത്സരം സംഘടിപ്പിച്ചു. യുപി വിഭാഗത്തിൽ സാവന്ത് ജി. നായർ ഒന്നാം സ്ഥാനവും അഭിഷേക് അരുൺ, ജോവാൻ പി. നിബു എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.

ഹൈസ്കൂൾ വിഭാഗത്തിൽ എ.ആദിത്യൻ ഒന്നാം സ്ഥാനവും എസ്.ഇഷാൻ, വൈഷ്ണവ് ജെയ്പാൽ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.

വിജയപുരം കോർപറേറ്റ് മാനേജർ റവ. ഡോ. ആന്റണി ജോർജ് പാട്ടപറമ്പിൽ ഉദ്ഘാടനം ചെയ്തു. എം.ആൽഫ്രഡ്‌, സിസി പീറ്റർ, ഹെഡ്മാസ്റ്റർ വി.എം.ബിജു എന്നിവർ സംസാരിച്ചു.

ജിഷാൾ ജോസഫ്, ആഷ്‌ലി ജോസഫ് എന്നിവർ മത്സരങ്ങൾക്കു നേതൃത്വം നൽകി. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫിയും വിതരണം ചെയ്തു.

Exit mobile version