Site icon Malayalam News Live

കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിക്ക് 77-ാം ജന്മദിനം ; ആശംസകളുമായി നേതാക്കള്‍, ദീര്‍ഘായുസ് നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

 

ന്യൂഡൽഹി : “ശ്രീമതി സോണിയാ ഗാന്ധിജിക്ക് അവരുടെ ജന്മദിനത്തില്‍ ആശംസകള്‍. അവര്‍ ദീര്‍ഘായുസോടെയും ആരോഗ്യത്തോടെയും ജീവിക്കട്ടെ..’ അദ്ദേഹം എക്‌സില്‍ കുറിച്ചു. സോണിയയ്ക്ക് ആശംസകളര്‍പ്പിച്ച്‌ രാഷ്ട്രീയനേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിരന്തരം വാദിച്ച വ്യക്തിയാണ് സോണിയ

ഗാന്ധിയെന്ന് കോണ്‍ഗ്രസ് ദേശീയധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളോട് ധൈര്യത്തോടെയും നിസ്വാര്‍ഥ ത്യാഗത്തോടെയും പൊരുതുമ്പോൾ അത്യധികമായ സന്മനസിന്‍റെ പ്രതീകമാണ് സോണിയയെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. പൊതുസേവനത്തോടുള്ള സോണിയയുടെ പ്രതിബദ്ധതയും സമൂഹത്തിലെ പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും ഉന്നമനവും നൂറുകോടി ഹൃദയങ്ങള്‍ കവര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ പറഞ്ഞു.

സോണിയ ഗാന്ധി കോണ്‍ഗ്രസിനെ മികച്ച രീതിയില്‍ നയിച്ചുവെന്നും അതിന്‍റെ എല്ലാ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രചോദനമായി തുടരുന്നുവെന്നും ശശി തരൂര്‍ എംപി പ്രശംസിച്ചു. അവര്‍ ദീര്‍ഘനാളായി ആരോഗ്യവതിയും സന്തോഷവതിയുമായി പാര്‍ട്ടിയെ നയിക്കുകയും രാജ്യത്തെ സേവിക്കുകയും ചെയ്യട്ടെയെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. സോണിയയ്ക്ക് ആരോഗ്യവും ദീര്‍ഘായുസും നേരുന്നതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. അവരുടെ അഗാധമായ കാഴ്ചപ്പാടും അനുഭവസമ്ബത്തും സ്വേച്ഛാധിപത്യ ശക്തികളില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാനുള്ള തങ്ങളുടെ ഐക്യശ്രമത്തില്‍ ഒരു വഴികാട്ടിയായി തുടരട്ടെയെന്നും സ്റ്റാലിൻ കൂട്ടിച്ചേര്‍ത്തു.

Exit mobile version