Site icon Malayalam News Live

പത്തനംതിട്ടയില്‍ മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി;പിതാവ് ആത്മഹത്യ ചെയ്തു

സ്വന്തം ലേഖിക

പത്തനംതിട്ട:പത്തനംതിട്ടയില്‍ മകനെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു. ഏഴ് വയസുകാരനെ കഴുത്ത് ഞെരിച്ചാണ് പിതാവ് കൊലപ്പെടുത്തിയത്. പത്തനംതിട്ട ഏനാത്താണ് സംഭവം നടന്നത്. ആത്മഹത്യ ചെയ്തത് തട്ടാരുപടി സ്വദേശി മാത്യു ടി അലക്‌സ് എന്ന യുവാവാണ്.

ഇന്ന് രാവിലെ മാത്യു ടി അലക്‌സിന്റെ അഞ്ച് വയസായ ഇളയ മകന്‍ മെയ്വിന്‍ ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിഞ്ഞ് സ്ഥലത്തെത്തുകയിരുന്നു. മകനെ കൊന്നശേഷം പിതാവ് തൂങ്ങിമരിക്കുകയായിരുന്നു.

വിഷം കൊടുത്തോ കഴുത്ത് ഞെരിച്ചൊ ആവാം കൊലപതാകാമെന്നാണ് പൊലീസ് നിഗമനം.കുട്ടികളുടെ മാതാവ് വിദേശത്താണ് അവരുമായി ചില പ്രശ്‌നങ്ങള്‍ നില നിന്നിരുന്നു. അതുമായി ബന്ധപ്പെട്ട വൈരാഗ്യത്തിലാണ് മാത്യു കുഞ്ഞിനെ കൊന്നതെന്നാണ് പൊലീസ് നിഗമനം.

Exit mobile version