Site icon Malayalam News Live

കൊച്ചിയിൽ മദ്യപാനിയായ മകൻ അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു; മരിച്ചതിനു ശേഷം കുഴിച്ചിട്ടെന്ന് മൊഴി; പോലീസ് എത്തി നടപടികൾ സ്വീകരിച്ചു

കൊച്ചി: കൊച്ചി വെണ്ണലയിൽ മകൻ അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു, അമ്മ മരിച്ചതിനുശേഷം കുഴിച്ചിട്ടെന്നാണ് മകൻ്റെ മൊഴി. മകൻ പ്രദീപ് പോലീസ് കസ്റ്റഡിയിൽ.
78-കാരി അല്ലിയുടെ മൃതദേഹമാണ് കുഴിച്ചിട്ടത്.
മകൻ പ്രദീപ് സ്ഥിരം മദ്യപാനിയാണെന്ന് സമീപവാസികൾ പറയുന്നു. ഇന്നലെയാണ് സംഭവം നടന്നത്. പാലാരിവട്ടം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

വീട്ടുമുറ്റത്തായി ചെറിയ കുഴിയെടുത്ത് അമ്മയെ കുഴിച്ചിടുകയായിരുന്നു. അമ്മയും മകനും സ്ഥിരം താമസക്കാരാണ്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
പ്രദീപിന്റെ ഭാര്യ വഴക്കിട്ട് പോയിട്ട് കുറച്ചുനാളുകളായെന്ന് നാട്ടുകാർ പറയുന്നു.
പ്രദീപിന്റെ രണ്ട് മക്കളും വീട്ടിൽ താമസിക്കുന്നുണ്ട്. പ്രദീപ് മദ്യപിച്ച ശേഷം പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

Exit mobile version