Site icon Malayalam News Live

കോട്ടയം പാമ്പാടിയിൽ പിതാവിനെ കൈകോടാലി കൊണ്ട് ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ

പാമ്പാടി: പിതാവിനെ കൈകോടാലി കൊണ്ട് ആക്രമിച്ച കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു.

പാമ്പാടി കോത്തല ഭാഗത്ത് രാധാസദനം വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന രാഹുൽ ആർ.നായർ (35) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

ഇരുപതാം തീയതി രാത്രി 9 മണിയോടുകൂടി പിതാവ് വീട്ടിലിരുന്ന മദ്യത്തെക്കുറിച്ച് രാഹുലിനോട് ചോദിച്ചതിലുള്ള വിരോധം മൂലം പിതാവുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് വീട്ടിലിരുന്ന കൈകോടാലിയുടെ മാട് ഉപയോഗിച്ച് പിതാവിന്റെ കാലിന് അടിക്കുകയായിരുന്നു. ആക്രമണത്തിൽ പിതാവിന്റെ കാലിന്റെ തുടയെല്ല് പൊട്ടുകയും ചെയ്തു.

സാരമായ പരിക്ക് പറ്റിയ ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിൽ കൊണ്ടുപോകാതെ വീട്ടിലിരിത്തുകയുമായിരുന്നു. സംശയം തോന്നിയ അയൽവാസികള്‍ പോലീസിൽ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി ആംബുലൻസിൽ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ സുവർണ്ണകുമാർ, എസ്.ഐ ശ്രീരംഗൻ, സി.പി.ഓ മാരായ സുമീഷ് മാക്മില്ലൻ,അനൂപ് പി. എസ്, അജേഷ് മാത്യു, ശ്രീജിത്ത് രാജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Exit mobile version