Site icon Malayalam News Live

കണ്ണൂരില്‍ എത്തിയെന്ന് അമ്മയ്ക്ക് മെസേജ്; പക്ഷേ അവസാന ടവര്‍ ലൊക്കേഷൻ കാണിച്ചത് പൂനെയില്‍; വിവാഹത്തിന് വീട്ടിലേക്കു വരുകയായിരുന്ന സൈനികനെ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: വിവാഹത്തിന് വീട്ടിലേക്കു വരുകയായിരുന്ന സൈനികനെ കാണാനില്ലെന്ന് പരാതി.

പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടി നിന്ന് വിവാഹാവധിക്ക് കോഴിക്കോടേക്ക് വരുകയായിരുന്നു.
കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര സ്വദേശി ചെറിയകാരംവള്ളി സുരേഷിന്റെ മകന്‍ വിഷ്ണുവിനെയാണ് യാത്രാമധ്യേ കാണാതായത്.

ഡിസംബർ 17 മുതല്‍ വിഷ്ണുവിനെ കുറിച്ച്‌ വിവരമില്ലെന്നാണ് കുടുംബം പറയുന്നത്.
കഴിഞ്ഞ ബുധനാഴ്ച മുതല്‍ വിഷ്ണുവിനെ കാണാനില്ലെന്ന് കാണിച്ച്‌ ബന്ധുക്കള്‍ എലത്തൂർ പൊലീസില്‍ പരാതി നല്‍കി.

ചൊവാഴ്ചയാണ് അവസാനമായി വീട്ടുകാരുമായി വിഷ്ണു ബന്ധപ്പെട്ടത്. കണ്ണൂരില്‍ എത്തിയെന്നാണ് അമ്മക്ക് മെസേജ് അയച്ചത്. പുലർച്ചെ കോഴിക്കോട് എത്തുമെന്നും അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊർജിതമാക്കി.

Exit mobile version