Site icon Malayalam News Live

സാമ്പത്തികബുദ്ധിമുട്ട് കൊണ്ട് മാറി നിന്നു; പൂനെയില്‍ നിന്ന് കാണാതായ മലയാളി സൈനികനെ ബംഗളൂരുവില്‍ നിന്ന് കണ്ടെത്തി

പുനെ: പൂനെയില്‍ നിന്ന് കാണാതായ മലയാളി സൈനികനെ ബംഗളൂരുവില്‍ നിന്ന് കണ്ടെത്തി.

കോഴിക്കോട് എലത്തൂർ സ്വദേശിയായ വിഷ്ണു സാമ്പത്തികബുദ്ധിമുട്ട് കൊണ്ട് മാറി നിന്നു എന്നാണ് ലഭിക്കുന്ന വിവരം.

ഡിസംബർ 17 മുതലാണ് വിഷ്ണുവിനെ കാണാതായത്. രാവിലെ പത്ത് മണിക്ക് കോഴിക്കോട് എത്തും. ജനുവരി 11ന് വിഷ്ണുവിന്റെ വിവാഹം നടക്കാനിരിക്കെ അതിന് മുന്നോടിയായി വിഷ്ണുവിനെ കണ്ടെത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ബന്ധുക്കള്‍.

രാത്രി 11 മണിയോടെ മജെസ്റ്റിക്ക് റെയില്‍വേ സ്റ്റേഷൻ പരിസരത്ത്‌ എലത്തൂരില്‍ നിന്നുള്ള എസ്‌ഐ മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിഷ്ണുവിനെ കണ്ടെത്തിയത്. 450 സിസിടിവി ലൊക്കേഷൻ പരിശോധിച്ചതായി അന്വേഷണഉദ്യോഗസ്ഥൻ.

ഫോണ്‍ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നിർണായകമായി. അന്വേഷണം നടത്തിയത് മൂന്നംഗ സംഘമാണ്.

Exit mobile version