Site icon Malayalam News Live

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ഓരോ ഭാരതീയന്‍റെയും അഭിമാനമുയര്‍ത്തുന്ന ആത്മീയ മുഹൂര്‍ത്തമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

ആലപ്പുഴ : അയോധ്യയില്‍ പൂജിച്ച അക്ഷതം ആര്‍.എസ്.എസ് പ്രാന്തീയകാര്യകാരി സദസ്യൻ എ.ആര്‍. മോഹനില്‍നിന്ന് ഭാര്യ പ്രീതി നടേശനൊപ്പം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനുവരി 22ലെ പ്രതിഷ്ഠ മുഹൂര്‍ത്തത്തില്‍ വിശ്വാസികള്‍ സ്വഭവനങ്ങളില്‍ ദീപംതെളിച്ച്‌ ലോകനന്മക്കായി പ്രാര്‍ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രാന്തീയ കാര്യകാരി സദസ്യൻ വി. മുരളീധരൻ, വിഭാഗ് ശാരീരിക് പ്രമുഖ്‌ എ.വി. ഷിജു, ജില്ല സഹകാര്യവാഹ് കെ.എം. മഹേഷ്, വി. വിനോദ് എന്നിവര്‍ പങ്കെടുത്തു.

 

 

Exit mobile version