Site icon Malayalam News Live

തീര്‍ത്ഥാടക തിരക്കേറിയ സമയത്ത് ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിയ്ക്ക് സമീപം പാമ്പ്; പാമ്പിനെ തട്ടി താഴെയിട്ടശേഷം പിടികൂടുകയായിരുന്നു

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടക തിരക്കേറിയ സമയത്ത് പതിനെട്ടാം പടിയ്ക്ക് സമീപം പാമ്പ് ഇഴഞ്ഞെത്തി. പതിനെട്ടാം പടിയ്ക്ക് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനാണ് പാമ്പിനെ ആദ്യം കണ്ടത്.

തീര്‍ത്ഥാടകര്‍ പതിനെട്ടാം പടികയറുന്ന സ്ഥലത്താണ് പാമ്പ് എത്തിയത്. ഇതോടെ തീര്‍ത്ഥാടകര്‍ പരിഭ്രാന്തിയിലായെങ്കിലും പോലീസിന്‍റെ അവസരോചിതമായ ഇടപെടൽ രക്ഷയായി.

തുടര്‍ന്ന് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടര്‍ന്ന് പാമ്പിനെ പിടികൂടി കാട്ടിൽ തുറന്നുവിട്ടു. വിഷമില്ലാത്തയിനം കാട്ടുപാമ്പാണെന്നും ആശങ്കപെടേണ്ടതില്ലെന്നും വനം വകുപ്പ് അറിയിച്ചു.

പതിനെട്ടാം പടിയ്ക്ക് സമീപമുള്ള ഇരുമ്പ് വേലിക്ക് മുകളിലായിരുന്നു പാമ്പ് കിടന്നിരുന്നത്. പാമ്പിനെ തട്ടി താഴെയിട്ടശേഷം പിടികൂടുകയായിരുന്നു.

 

Exit mobile version