Site icon Malayalam News Live

ഈ ചെടികള്‍ വീട്ടുമുറ്റത്ത് നിന്ന് ഉടൻ മാറ്റിക്കോളൂ; ഇല്ലെങ്കിൽ പാമ്പിനെ വീട്ടിലേക്ക് ക്ഷണിച്ച്‌ വരുത്തും

കോട്ടയം: പാമ്പിനെ പേടിയില്ലാത്തവർ വളരെ കുറവാണ്. ഗ്രാമ, നഗര വ്യത്യാസമില്ലാതെ എല്ലായിടത്തും പാമ്പിനെ കാണാൻ സാധിക്കും.

നിരവധി ഇനത്തില്‍പെട്ട പാമ്പുകള്‍ കേരളത്തില്‍ ഉണ്ട്. അതില്‍ വിഷമുള്ള പാമ്പുകളും വിഷം ഇല്ലാത്ത പാമ്ബുകളുമുണ്ട്.

എത്ര തന്നെ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിച്ചാലും അവയുടെ സാന്നിദ്ധ്യം ഉണ്ടാവാറുണ്ട്. ശേഷം നമ്മള്‍ പോലും അറിയാതെയായിരിക്കും വീട്ടിനുള്ളില്‍ എത്തുന്നത്. വീട്ടില്‍ പാമ്പ് വരാൻ കാരണം നാം ചെയ്യുന്ന ചില തെറ്റുകള്‍ തന്നെയാണ്. വീട്ടിനുള്ളില്‍ വൃത്തിയില്ലാതെ സാധനങ്ങള്‍ കൂട്ടിയിട്ടാലും പാമ്പ് എത്തുന്നു. അതുപോലെ ചില ചെടികള്‍ വീട്ടിലേക്ക് പാമ്പിനെ ആകർഷിപ്പിക്കുന്നു. അത് ഏതൊക്കെയാണെന്ന് നോക്കാം.

അതില്‍ ഒന്നാമത് മുല്ലച്ചെടിയാണ്. മിക്ക ആളുകളുടെ വീട്ടില്‍ മുല്ലച്ചെടി ഉണ്ട്. വെള്ളമുള്ള മണമുള്ള പൂക്കള്‍ എല്ലാവർക്കും ഇഷ്ടമാണ്. ക്ഷേത്രങ്ങളില്‍ പൂജാ ആവശ്യങ്ങള്‍ക്കും മുടിയില്‍ ചൂടാനും വിളക്കില്‍ അലങ്കാരത്തിന് വയ്ക്കാനുമെല്ലാം മുല്ല പൂക്കള്‍ ഉപയോഗിക്കുന്നു.

എന്നാല്‍ മുല്ലച്ചെടിയുള്ള വീട്ടില്‍ വേഗത്തില്‍ പാമ്പ് വരുന്നുമെന്ന് പറയാറുണ്ട്. മണമുള്ള ഈ ചെടിയെ ചുറ്റിപറ്റി നിരവധി ചെറിയ ജീവികളെ കാണാം. ഇവയെ പിടിക്കാനാണ് പാമ്പ് എത്തുന്നത്. കൂടാതെ മുല്ലച്ചെടി പടർപ്പിനിടയില്‍ ഒളിച്ചിരിക്കാനും പാമ്ബുകള്‍ക്ക് കഴിയും. അതിനാല്‍ മുല്ലച്ചെടികള്‍ വീടിനോട് ചേർന്ന് നട്ടുവള‌ർത്തരുത്.

രണ്ടാമതായി പുല്ല്. വീടുകളുടെ മുന്നില്‍ പലരും ഭംഗിക്കായി പുല്ല് നട്ടുവളർത്താറുണ്ട്. എന്നാല്‍ ഈ പച്ചപ്പ് പാമ്ബുകള്‍ക്ക് ഇഷ്ടപ്പെട്ട ഒന്നാണെന്ന് മനസിലാക്കുക. പാമ്പിന്റെ ശരീര ഊഷ്മാവ് നിലനിർത്താനും ഒളിച്ചിരുന്ന് ഇരയെ വേട്ടയാടാനും പുല്ല് സഹായിക്കുന്നു. ഇവ കൂടാതെ വീടിന്റെ അടുത്തുള്ള വള്ളിച്ചെടിയും പാമ്പിനെ ആകർഷിക്കുന്നു. അതിനാല്‍ അവ വെട്ടികളയുന്നതാണ് നല്ലത്.

Exit mobile version