Site icon Malayalam News Live

ഇടുക്കിയില്‍ പാമ്പുകടിയേറ്റ് 45കാരൻ മരിച്ചു; പാമ്പാണ് കടിച്ചതെന്നറിയാതെ ചികിത്സയിലിരിക്കെയാണ് മരണം

ഇടുക്കി: കടിച്ചത് പാമ്പാണെന്നറിയാതെ ചികിത്സയിലിരിക്കെ യുവാവ് മരിച്ചു.

കുഞ്ചിത്തണ്ണിയില്‍ ബൈസണ്‍വാലി സൊസൈറ്റിമേട് പുതുപ്പറമ്പില്‍ 45കാരനായ വിനു ആണ് മരിച്ചത്.

വ്യാഴാഴ്ച്ച പറമ്പില്‍ വച്ച്‌ എന്തോ കടിച്ചു എന്നു മനസിലായതിനെ തുടർന്ന് ആശുപത്രിയില്‍ പോയെങ്കിലും കടിച്ചത് പാമ്പാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. അടിമാലിയിലെ ആശുപത്രിയില്‍ വച്ച്‌ വെള്ളിയാഴ്ച്ച മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ – വിനീത. മക്കള്‍- ദേവാനന്ദ്, ദേവപ്രിയ. സംസ്‌കാരം ശനിയാഴ്ച്ച രാവിലെ 11 മണിക്ക് കോതമംഗലത്തെ വീട്ടുവളപ്പില്‍.

Exit mobile version