Site icon Malayalam News Live

വീടു നിര്‍മിക്കുന്ന സ്ഥലത്ത് നിന്ന് പുരുഷന്റെ തലയോട്ടി കിട്ടിയ സംഭവം; മണ്ണെത്തിച്ച മേഖലകളിലേക്ക് അന്വേഷണം

കൊച്ചി: വീടു നിർമിക്കുന്ന സ്ഥലത്ത് തലയോട്ടിയും എല്ലുകളും ലഭിച്ച സംഭവത്തിന്റെ അന്വേഷണം സ്ഥലത്തേക്കു മണ്ണ് കൊണ്ടുവന്ന മേഖലകളിലേക്ക്.

തറ നിര താനായിട്ടാണ് മണ്ണ് കൊണ്ടുവന്നത്. അക്കൂട്ടത്തിലാണോ തലയോട്ടിയും എല്ലുകളും എത്തിയതെന്നാണു പൊലീസ് പരിശോധിക്കുന്നത്.

പ്രാഥമിക പരിശോധനയില്‍ പുരുഷന്റെ തലയോട്ടിയാണു കണ്ടെത്തിയതെന്ന് റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും പോസ്റ്റ്‌മോർട്ടം പരിശോധനയില്‍ മാത്രമേ ഇതു വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. കളമശ്ശേരിയിലെ മെഡിക്കല്‍ കോളജിലാണു പരിശോധന.

തലയോട്ടിയും അതു ലഭിച്ച സ്ഥലത്തുനിന്നുള്ള മണ്ണും ഫൊറൻസിക് പരിശോധനകള്‍ക്കായി അയയ്ക്കുകയാണ് അടുത്ത നടപടി. ഈ പരിശോധനകള്‍ പൂർത്തിയായാല്‍ മാത്രമേ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തതയുണ്ടാകുവെന്നു പൊലീസ് പറഞ്ഞു.

Exit mobile version