Site icon Malayalam News Live

ഒരു രോഗത്തിനും തളർത്താനാവില്ല; ഓൺലൈനായി കലോത്സവത്തിൽ പങ്കെടുത്ത സിയ ഫാത്തിമയ്ക്ക് എ ഗ്രേഡ്

ഓൺലൈനായി സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത സിയ ഫാത്തിമയ്ക്ക് എ ഗ്രേഡ്. അറബിക് പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിലാണ് A ഗ്രേഡ് നേടിയത്. വിദ്യാഭ്യാസ വകുപ്പിൻ്റെ പ്രത്യേക അനുമതിയോടെയാണ് സിയ വിഡിയോ കോൺഫറൻസിലൂടെ മത്സരത്തിൽ പങ്കെടുത്തത്. വാസ്കുലൈറ്റിസ് എന്ന ഗുരുതര രോഗം ബാധിച്ചതിനാലാണ് സിയക്ക് കലോത്സവത്തിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തിരുന്നത്. തന്റെ പ്രിയപ്പെട്ട ഇനത്തിൽ മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നു. മത്സരത്തിൽ പങ്കെടുക്കാനുള്ള സിയയുടെ ആഗ്രഹം തിരിച്ചറിഞ്ഞ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രത്യേക ഇടപെടൽ നടത്തി ഓൺലൈനായി പങ്കെടുക്കാൻ അവസരമൊരുക്കുകയായിരുന്നു. മന്ത്രിയും സംഘാടകരും സിയയുടെ മത്സരം ഓൺലൈനായി നേരിട്ട് കണ്ടു. 912ആം നമ്പറുകാരിയായി മത്സരിച്ച സിയ ‘എ’ ഗ്രേഡ് കരസ്ഥമാക്കി.

Exit mobile version