Site icon Malayalam News Live

വീണ്ടും സില്‍വര്‍ ലൈൻ സാധ്യത സജീവമാക്കി കേന്ദ്രം; ഡിപിആര്‍ പുതുക്കാൻ നിര്‍ദേശം, കേന്ദ്ര റെയില്‍വേ ബോർഡാണ് നിർദേശം നല്‍കിയത്

തിരുവനന്തപുരം: സില്‍വർ ലൈൻ ഡിപിആർ പുതുക്കാൻ നിർദേശം നല്‍കി കേന്ദ്രം. ആദ്യ ഡിപിആറിലുള്ള സ്റ്റാൻഡേർഡ് ഗേജിന് പകരം ബ്രോഡ്ഗേജില്‍ പാത നിർമിക്കണം എന്നാണ് നിർദേശം.

 

കേന്ദ്ര റെയില്‍വേ ബോർഡ് ആണ് നിർദേശം നല്‍കിയത്. നേരത്തെ സംസ്ഥാന സര്‍ക്കാരും കെ റെയിലും ഡിപിആര്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ എത്തിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

 

 

 

സ്റ്റാര്‍ഡേര്‍ഡ് ഗേജ് അല്ലെങ്കില്‍ വേഗത അടക്കം നിയന്ത്രിക്കാന്‍ കഴിയില്ലെന്നും വേഗതയിലുള്ള സംവിധാനത്തിലേക്ക് സില്‍വര്‍ ലൈനിന് കൊണ്ടുവരാന്‍ കഴിയില്ലെന്നായിരുന്നു സംസ്ഥാനവും കെ റെയിലും പറഞ്ഞത്. എന്നാല്‍ ഇത് കേന്ദ്രം അംഗീകരിക്കാന്‍ തയാറായിട്ടില്ല. ബ്രോഡ്‌ഗേജില്‍ തന്നെ ഡിപിആര്‍ നിര്‍മിക്കണമെന്നാണ് കേന്ദ്ര റെയില്‍വേ പറയുന്നത്. എത്രയും വേഗം ഡിപിആര്‍ പുതുക്കാനാണ് കേന്ദ്ര റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

 

 

Exit mobile version