Site icon Malayalam News Live

സിലിക്ക ജെല്ലിന്റെ ഉപയോഗങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ശരിക്കും ഞെട്ടും; ഇതിന്റെ ഉപയോഗങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം

കോട്ടയം: കേള്‍ക്കുമ്പോള്‍ പെട്ടെന്ന് തിരിച്ചറിയില്ലെങ്കിലും ഒറ്റകാഴ്ചയില്‍ കണ്ടാല്‍ സിലിക്ക ജെല്ലിനെ അറിയാത്തവരാരും ഉണ്ടാകില്ല.

നമ്മള്‍ കുപ്പി, ബാഗ്, ഷൂസ് എന്നിവ വാങ്ങുമ്പോള്‍ അതിനുള്ളില്‍ നിന്നും വെള്ള നിറത്തിലുള്ള ചെറിയൊരു പാക്കറ്റ് കാണാറില്ലേ. അതിനെയാണ് സിലിക്ക ജെല്‍ എന്ന് പറയുന്നത്. ഇത് പലപ്പോഴും ഉപയോഗിക്കാതെ, ഉപേക്ഷിക്കേണ്ട വസ്തുവിനെ പോലെയാണ് കണക്കാക്കുന്നത്. സിലിക്ക ജെല്ലിന്റെ ഉപയോഗങ്ങള്‍ കുറിച്ച്‌ അറിഞ്ഞാല്‍ നിങ്ങള്‍ ശരിക്കും ഞെട്ടും. ഇതിന്റെ ഉപയോഗങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ.

നനവ് പറ്റിയ ഇലക്‌ട്രിക് ഉപകരണങ്ങള്‍

വെള്ളത്തില്‍ വീണാല്‍ പെട്ടെന്ന് കേടാവുന്ന ഒന്നാണ് ഇലക്‌ട്രിക്ക് ഉപകരണങ്ങള്‍. ഏതു രീതിയിലാണെങ്കിലും ഈർപ്പം തട്ടിയാല്‍ ഇവ പെട്ടെന്ന് കേടാവുന്നു. എന്നാല്‍ ഇത്തരം വസ്തുക്കള്‍ ഈർപ്പം തട്ടാതെ സൂക്ഷിക്കുന്നതിനും ചില പരിമിതികളുണ്ട്. നിങ്ങളുടെ ഇലക്‌ട്രിക് ഉപകരണത്തില്‍ ഈർപ്പം പറ്റിയാല്‍ ഉപകരണം കേടുവരുന്നതിനെ തടയാൻ സിലിക്ക ജെല്‍ മാത്രം മതി. സിലിക്ക ജെല്ലിനെ ഈർപ്പത്തെ വലിച്ചെടുക്കാൻ ശേഷിയുണ്ട്. ഇതില്‍ സിലിക്ക ജെല്ലുകള്‍ നിറച്ച്‌ കൊടുത്താല്‍ ഈർപ്പത്തെ വലിച്ചെടുക്കുകയും ഉപകരണത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

തുരുമ്പെടുക്കുന്ന ലോഹങ്ങള്‍

ലോഹങ്ങള്‍ പെട്ടെന്ന് തുരുമ്പെടുക്കുന്നവയാണ്. എന്നാല്‍ ഇതിന് പരിഹാരം കാണാൻ സിലിക്ക ജെല്ലിന് സാധിക്കും. ഉപകരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ബോക്സിലേക്ക് സിലിക്ക ജെല്‍ പാക്കറ്റായോ അല്ലാതെയോ ഇട്ടുകൊടുക്കാവുന്നതാണ്. ഇത് വായുവില്‍ തങ്ങി നില്‍ക്കുന്ന ഈർപ്പത്തെ വലിച്ചെടുക്കുകയും ലോഹങ്ങളെ തുരുമ്ബെടുക്കുന്നതില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.

പഴയ ഫോട്ടോ ആല്‍ബങ്ങള്‍

പഴയ ഫോട്ടോ ആല്‍ബങ്ങള്‍ പഴക്കം ചെല്ലുംതോറും ചിത്രങ്ങള്‍ ഫെയ്‌ഡായി പോകാറുണ്ട്. ഇങ്ങനെ ഉണ്ടാകുന്നത് തടയാൻ പേജുകള്‍ക്കിടയില്‍ സിലിക്ക ജെല്‍ വെച്ചുകൊടുത്താല്‍ മാത്രം മതി. പഴയ പുസ്തകങ്ങള്‍ കേടുവരാതിരിക്കാനും പേജുകള്‍ക്കിടയില്‍ സിലിക്ക ജെല്‍ കുറച്ച്‌ ദിവസം സൂക്ഷിച്ചാല്‍ മതി.

Exit mobile version