തിരുവനന്തപുരം: ബലാല്‍സംഗ കേസില്‍ നടൻ സിദ്ദിഖിനെ കസ്റ്റഡിയില്‍ എടുക്കാൻ നീക്കങ്ങള്‍.
കേസുമായി സഹകരിക്കാതെ വന്നതോടെ ഇനി ചോദ്യം ചെയ്യാൻ വിളിക്കേണ്ടതില്ല എന്ന് തീരുമാനത്തിലാണ് അന്വേഷണസംഘം.
ചോദ്യം ചെയ്യലിനോടും നടൻ വേണ്ട രീതിയില്‍ സഹകരിക്കുന്നില്ല. ഇതോടെയാണ് കസ്റ്റഡിയില്‍ എടുക്കുന്നതാണ് നല്ലതെന്ന് നിഗമനത്തില്‍ അന്വേഷണസംഘം എത്തിയത്.
കേസു സുപ്രീംകോടതിയുടെ പരിഗണനയില്‍ എത്തുമ്പോള്‍ ഇതിനുള്ള നീക്കങ്ങള്‍ ആയിരിക്കും ഇനി അന്വേഷണസംഘം നടത്തുക.
ശനിയാഴ്ച തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ വെച്ച് സിദ്ദിഖിനെ എസ്.പി. മെറിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്‌തെങ്കിലും സിദ്ദിഖ് ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. ഇത് രണ്ടാം തവണയാണ് സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.
ശനിയാഴ്ച രാവിലെ 11 മണിയോടെ ചോദ്യം ചെയ്യലിന് ഹാജരായ സിദ്ദിഖിനെ ഒരുമണിക്കൂറിലധികം എസ്.പി. മെറിന്‍ ജോസഫ് ചോദ്യം ചെയ്തു.
