Site icon Malayalam News Live

‘പോലീസ് ആവശ്യപ്പെട്ടതില്‍ കൈവശമുള്ളയെല്ലാം നല്‍കി’; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച്‌ നടന്‍ സിദ്ദിഖ്

ഡല്‍ഹി: ബലാത്സംഗക്കേസില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ച്‌ നടന്‍ സിദ്ദിഖ്.

അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരായിയെന്നും പോലീസ് ആവശ്യപ്പെട്ടതില്‍ തൻ്റെ കൈവശമുള്ള തെളിവുകളും ഫോണ്‍ നമ്ബർ വിവരങ്ങളും കൈമാറിയെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ വ്യകത്മാക്കി.

കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് സിദ്ദിഖ് സത്യവാങ്മൂലം സമർപ്പിച്ചത്. പഴയ ഫോണുകള്‍ തന്‍റെ കൈയില്‍ ഇല്ലെന്നും സിദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു.

ഐപാഡ് ഉപയോഗിക്കുന്നില്ലെന്നും സിദ്ദിഖ് കോടതിയെ അറിയിച്ചു. പോലീസ് തന്നെ നിയമവിരുദ്ധമായി പിന്തുടർന്നുവെന്നും ഇത് സംബന്ധിച്ച്‌ താൻ പരാതി നല്‍കിയെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു. ഈ പരാതിയില്‍ പോലീസ് നല്‍കിയ രേഖാമൂലമുള്ള മറുപടിയും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Exit mobile version