Site icon Malayalam News Live

കോട്ടയം ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥർക്കായി നിർമ്മിച്ച ‘ഷട്ടിൽ കോർട്ട്’ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് നിർവഹിച്ചു

കോട്ടയം: ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ ഷട്ടിൽ കോർട്ട് നിർമ്മിച്ചു. “കാവല്‍ക്കരുത്ത്” പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പോലീസ് സേനാംഗങ്ങൾക്കായി നിര്‍മ്മിച്ച ഷട്ടിൽ കോർട്ടിന്റെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് നിർവഹിച്ചു.
കോട്ടയം ഡി.എച്ച്.ക്യൂ വിൽ വെച്ചാണ് ചടങ്ങ് നടന്നത്. ജില്ലയിലെ ഷട്ടിൽ കോർട്ട് നിർമ്മാണം പൂർത്തിയാക്കിയ വിവിധ സ്റ്റേഷനുകളിലേക്ക് കായിക ഉപകരണങ്ങൾ കൈമാറുകയും ചെയ്തു. പൊലീസ് സേനാംഗങ്ങളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുകയെന്ന ഉദ്ദേശത്തോടുകൂടിയാണ് “കാവല്‍ക്കരുത്ത്” എന്ന പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർക്കും, അവരുടെ കുടുംബാംഗങ്ങൾക്കുമായി മൾട്ടി ജിംനേഷ്യത്തിന്റെ പ്രവർത്തനവും ആരംഭിച്ചിരുന്നു.
അഡീഷണൽ എസ്.പി സതീഷ് കുമാർ എം.ആർ, ജില്ലയിലെ മറ്റു ഡിവൈഎസ്പി മാർ, എസ്.എച്ച്.ഓ മാർ, എം.എസ് തിരുമേനി ( ജില്ലാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറി), ബിനു ഭാസ്കർ (ജില്ലാ പ്രസിഡണ്ട് കേരള പോലീസ് അസോസിയേഷൻ), മറ്റു പൊലീസ് ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.

Exit mobile version