Site icon Malayalam News Live

ബിരിയാണി കടയില്‍ സെയില്‍സ്മാനായി ജോലിക്ക് കയറി; വിശ്വാസം പിടിച്ചുപറ്റി മോഷണം; കടയുടമയെ പറ്റിച്ച്‌ 75,000 രൂപയും മൊബൈല്‍ ഫോണുമായി കടന്ന പ്രതി പിടിയിൽ

നൂറനാട്: ജോലിക്കാരനായി ചമഞ്ഞ് കടയുടമയുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷം പണവും മൊബൈല്‍ ഫോണുമായി കടന്നുകളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി.

തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയും കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ടയാളുമായ നജ്മുദ്ദീനെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 23-നാണ് പ്രതി ആദിക്കാട്ടുകുളങ്ങരയിലുള്ള ബിരിയാണിക്കടയില്‍ സെയില്‍സ്മാനായി ജോലിയില്‍ പ്രവേശിച്ചത്.

ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഉടമയുടെ വിശ്വസ്തനായി മാറി. വിശ്വാസം നേടിയെടുത്ത പ്രതി, പിന്നീട് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന 75,000 രൂപയും 30,000 രൂപ വിലവരുന്ന സാംസങ് ഫോണുമായി മുങ്ങുകയായിരുന്നു.

പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി കൊട്ടാരക്കര കെ.എസ്.ആർ.ടി.സി സ്റ്റാൻഡില്‍ ഉണ്ടെന്ന വിവരം ലഭിച്ചു. അവിടെ വെച്ച്‌ സാഹസികമായാണ് പൊലീസ് സംഘം ഇയാളെ കീഴ്‌പ്പെടുത്തിയത്.

Exit mobile version