Site icon Malayalam News Live

‘വീണ ഇടനിലക്കാരി മാത്രം, പണം കൈപ്പറ്റിയത് പിണറായിക്ക് വേണ്ടി’; ആരോപണവുമായി ഷോണ്‍ ജോര്‍ജ്

തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ വീണ വിജയന്‍ ഇടനിലക്കാരി മാത്രമാണെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്.

വീണ പണം കൈപ്പറ്റിയത് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് വേണ്ടിയുള്ള കൈക്കൂലി ആയിരുന്നെന്ന് കേസിലെ പരാതിക്കാരന്‍കൂടിയായ ഷോണ്‍ ജോര്‍ജ് പറഞ്ഞു.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലുടനീളവും അതിനുമുമ്പും കേരളത്തിന്റെ തീരദേശത്തെ കരിമണല്‍ കൊള്ള ചെയ്യാന്‍ സി എം ആര്‍ എല്‍ കമ്പനിക്ക് ഒത്താശ ചെയ്തു കൊടുക്കുന്നതിനുള്ള പ്രതിഫലമാണ് വീണയിലൂടെ പിണറായി കൈപ്പറ്റിയിരിക്കുന്നത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് തുടര്‍നടപടി സ്വീകരിക്കാനുള്ള എല്ലാ തടസ്സങ്ങളും ബഹുമാനപ്പെട്ട ഹൈകോടതിയുടെ വിധിയിലൂടെ മാറിയെന്നും അഡ്വ. ഷോണ്‍ ജോര്‍ജ് പറഞ്ഞു.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ നിയമപരമായി തടസ്സങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയുമെങ്കിലും ആത്യന്തികമായി നിയമവ്യവസ്ഥയെ വിലയ്ക്ക് വാങ്ങാന്‍ കഴിയില്ലെന്ന് ബോധ്യപ്പെടുന്ന വിധിയാണ് കേരള ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായതെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.

Exit mobile version