കാസര്‍ഗോഡ് : തുണി അലക്കിവിരിക്കുന്നതിനിടെ അയക്കമ്ബിയില്‍നിന്നു ഷോക്കേറ്റ് 17 വയസ്സുകാരി ദാരുണമായി മരിച്ചു. ഇഡിയടുക്കയിലെ ഇസ്മായിലിന്റെ മകള്‍ ഫാത്തിമയാണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ടോടെയാണ് അപകടം. വാടക ക്വാര്‍ട്ടേഴ്‌സിന്റെ രണ്ടാം നിലയിലെ ടെറസ്സിനു മുകളില്‍ കെട്ടിയ കമ്ബി എച്ച്‌ടി ലൈനില്‍ തട്ടിയതാണ് അപകടകാരണം.
കബറടക്കം നടത്തി. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ ഉമ്മ അവ്വാബിയെ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹോദരങ്ങള്‍: മുഹമ്മദ് ഇഷാക്ക്, മുഹമ്മദ് ഷാനിദ്, മുഹമ്മദ് ആസിഫ്, ഇബ്രാഹിം ഖലീല്‍.
