Site icon Malayalam News Live

‘ഞാൻ ജയിലിലല്ല, ഞാൻ ദുബായിലുണ്ട്; ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്; നാട്ടില്‍ വന്നിട്ട് അരിയൊക്കെ ഞാൻ തരുന്നുണ്ട്’; പ്രതികരണവുമായി ഷിയാസ് കരീം

സ്വന്തം ലേഖിക

കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ കേസെടുത്തതിനു പിന്നാലെ, ഇതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിനിമാ, റിയാലിറ്റി ഷോ താരം ഷിയാസ് കരീം.

കാസര്‍കോട് ചന്തേര പൊലീസാണ് ഷിയാസിനെതിരെ കേസെടുത്തത്. ജിമ്മില്‍ പരിശീലകയായ പടന്ന സ്വദേശിനിയുടെ പരാതിയിലാണ് ഷിയാസിനെതിരെ കേസെടുത്തത്. പണം തട്ടിയെടുത്തെന്നും കയ്യേറ്റം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തു വരുമ്പോഴാണ് ഷിയാസ് പ്രതികരണവുമായി രംഗത്തുവന്നത്. താൻ ജയിലിലല്ലെന്നും ദുബായിലാണെന്നും ഷിയാസ് കരീം ഫേസ്‌ബുക്കില്‍ പങ്കുവച്ച വിഡിയോയിലൂടെ വ്യക്തമാക്കി.

”കുറേ ആളുകള്‍ എന്റെ പേരില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. ഞാൻ ജയിലിലല്ല. ഞാൻ ദുബായിലുണ്ട്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്. നാട്ടില്‍ വന്നിട്ട് അരിയൊക്കെ ഞാൻ തരുന്നുണ്ട്.’ ഷിയാസ് കരീം പറഞ്ഞു.

Exit mobile version