Site icon Malayalam News Live

സംസ്ഥാനത്ത് ഷിഗെല്ല ആശങ്ക; 21 കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു, നാല് പേര്‍ നിരീക്ഷണത്തില്‍

കല്‍പ്പറ്റ: വയനാട്ടില്‍ രണ്ട് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. വയനാട് മാർ ബസേലിയോസ് സ്‌കൂളിലെ വിദ്യാർത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ ചികിത്സയില്‍ കഴിയുന്ന ഷിഗെല്ല ബാധിതരായ കുട്ടികളുടെ എണ്ണം 21 ആയി. നാല് പേർ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍ കഴിയുകയാണ്. സ്‌കൂള്‍ തുറന്നതുമുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 339 കുട്ടികള്‍ സമാന രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയതായാണ് വിവരം. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാളെ വയനാട്ടില്‍ സന്ദർശനം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു.

 

’25 കുട്ടികള്‍ ആശുപത്രിയിലുണ്ട്. അതില്‍ 21 പേ‌ർക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേർ നിരീക്ഷണത്തിലാണ്. ചികിത്സയില്‍ കഴിയുന്നവരെല്ലാം എട്ട് വയസിന് മുകളിലാണ്. അഞ്ച് വയസിന് താഴെയുള്ളവർക്ക് രോഗം പിടിപെടുമ്പോഴാണ് അവസ്ഥ ഗുരുതരമാകുന്നത്. അതിനാല്‍ നിലവില്‍ ഭയാശങ്കകള്‍ക്ക് സാദ്ധ്യതയില്ല. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണ്’- കെ മുരളീധരൻ പറഞ്ഞു.

 

Exit mobile version