Site icon Malayalam News Live

ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം; രക്തത്തില്‍ സാല്‍മോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി; ഷവര്‍മയിലൂടെ ആണോ ബാക്‌ടീരിയ ശരീരത്തില്‍ എത്തിയതെന്ന് പരിശോധിക്കും

കാക്കനാട്: ഷവര്‍മ കഴിച്ചതിനു ശേഷം ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച യുവാവിന്റെ രക്തത്തില്‍ സാല്‍മോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.

ഷവര്‍മയിലൂടെ ആണോ ഈ ബാക്‌ടീരിയ യുവാവിന്റെ ശരീരത്തില്‍ എത്തിയതെന്ന് പരിശോധിക്കും.
രക്ത സാമ്ബിളിന്റെ പരിശോധനയിലൂടെയാണ് ബാക്ടീരിയയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.

രാഹുലിന്റെ ഹൃദയത്തില്‍ നിന്നുള്ള രക്തസാമ്ബിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു. ഇതേ ദിവസത്തില്‍ സണ്‍റൈസ് ആശുപത്രിയില്‍ രണ്ട് പേര്‍ കൂടി ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സ തേടിയതായി ഡി.എം.ഒ ക്ക് ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു.

19ന് 6 പേര്‍ വിവിധ സ്ഥലങ്ങളില്‍ ചികിത്സ തേടിയതായി തൃക്കാക്കര മെഡിക്കല്‍ ഓഫീസര്‍ ഡി.എം.ഒ യ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Exit mobile version