Site icon Malayalam News Live

ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം; ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി മരിച്ചു; രക്തപരിശോധനാഫലവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് ഡോക്ടര്‍മാര്‍

കാക്കനാട്: ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ട യുവാവ് മരിച്ചു.

കഴിഞ്ഞ മൂന്നു ദിവസമായി വെന്റിലേറ്ററില്‍ തുടരുകയായിരുന്നു.
കോട്ടയം സ്വദേശി രാഹുല്‍ വി നായറാണ് മരിച്ചത്.

ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയെന്ന് നിഗമനം. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാള്‍ ഷവര്‍മ കഴിച്ചത്. അന്നുമുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയതായി സുഹൃത്തുക്കള്‍.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയഘാതം ഉണ്ടാവുകയും കിഡ്‌നിയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്.

അതീവ ഗുരുതരാവസ്ഥയിലായിരുന്ന രാഹുലിന് ഡയാലിസിസ് നടത്തിയിരുന്നു. കാക്കനാട്ടെ ഹോട്ടലില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഡോക്ടറോട് യുവാവ് നല്‍കിയ മൊഴി പ്രകാരം ഷവര്‍മ കഴിച്ചതിന് ശേഷമാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതെന്ന് പറഞ്ഞു.

Exit mobile version