Site icon Malayalam News Live

ഗ്രീഷ്മ പലതവണ അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചു’; വിധിയില്‍ സന്തോഷമുണ്ടെന്ന് ഡി ശില്പ

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരിച്ച്‌ അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന ഡി ശില്പ.

വിധിയില്‍ വളരെ സന്തോഷമുണ്ടെന്ന് ശില്പ പ്രതികരിച്ചു.

‘അന്വേഷണ സമയത്ത് നിരവധി പ്രതിസന്ധികള്‍ നേരിട്ടിരുന്നു. ഗ്രീഷ്മ കേസ് വഴിതെറ്റിക്കാൻ പലതവണ ശ്രമിച്ചു. പക്ഷേ തെളിവ് ശേഖരിച്ച്‌ കേസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞു.

ഇത് ഒരു ടീമായി നടത്തിയ അന്വേഷണമാണ്. അമ്മവാന് മൂന്ന് വർഷം മാത്രമാണ് തടവ് ശിക്ഷ വിധിച്ചത്. അത് അപ്പീല്‍ കൊടുക്കാൻ കഴിഞ്ഞാല്‍ കൊടുക്കും’,- അന്വേഷണ ഉദ്യോഗസ്ഥ ശില്പ വ്യക്തമാക്കി.

Exit mobile version