Site icon Malayalam News Live

‘താന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ല, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നു’; ഷാഫി പറമ്പില്‍

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്ന് വടകര എംപിയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ ഷാഫി പറമ്പില്‍.

 

വെറുതെ ഇല്ലാകഥകള്‍ പ്രചരിപ്പിക്കുന്നു. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നു. ഫോട്ടോ വെച്ച്‌ കാര്‍ഡ് ഇറക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

എല്ലാ എംപിമാരും കേരളത്തില്‍ മത്സരിക്കാന്‍ ഇരിക്കുകയല്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. കേരളത്തിലെ ചില യുഡിഎഫ് എംപിമാര്‍ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

 

ആറ്റിങ്ങല്‍ എംപിയായ അടൂര്‍ പ്രകാശ് കോന്നിയിലും ആലപ്പുഴ എംപിയായ കെ സി വേണുഗോപാല്‍ ആലപ്പുഴയിലും വടകര എംപി ഷാഫി പറമ്പില്‍ പാലക്കാടും കെ സുധാകരന്‍ എംപി കണ്ണൂരിലും മത്സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ താന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഷാഫി പറമ്പില്‍.

Exit mobile version