Site icon Malayalam News Live

ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാൻ ഇതുവരെ ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല എന്ന, രൂക്ഷ വിമര്‍ശനവുമായി ; പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

 

എറണാകുളം : ശബരിമലയിലെ തിരക്ക് അടക്കമുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാൻ ആര്‍ക്കാണ് നേരം രൂക്ഷ വിമര്‍ശനവുമായി വി.ഡി. സതീശൻ രംഗത്തെത്തി. ഈ വിഷയത്തില്‍ ഒരു യോഗം പോലും ചേര്‍ന്നിട്ടില്ലെന്നും സതീശൻ പറഞ്ഞു.ദേവസ്വം മന്ത്രി എവിടെയാണെന്ന് ചോദിച്ച വി.ഡി. സതീശൻ, ഭരണസിരാകേന്ദ്രം അനാഥമായി കിടക്കുകയാണെന്നും കുറ്റപ്പെടുത്തി.

തിരക്ക് അടക്കമുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാൻ ആര്‍ക്കാണ് നേരം. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നിരവധി യോഗങ്ങള്‍ ചേരേണ്ടതാണ്. എല്ലാ രംഗത്തും കാണുന്നതാണ് ശബരിമലയിലും കാണുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

 

 

Exit mobile version