Site icon Malayalam News Live

ശബരിമലയില്‍ പ്രതിസന്ധിയുണ്ടെന്ന പ്രചാരണം രാഷ്ട്രീയ പ്രേരിതമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ; പരിഹരിക്കാൻ പറ്റാത്ത രീതിയിലുള്ള ഒരു പ്രതിസന്ധിയും നിലവില്‍ സന്നിധാനത്തില്ലെന്നും മന്ത്രി.

 

 

പത്തനംതിട്ട : ശബരിമലയില്‍ തിരക്ക് കൂടിയതില്‍ പൊലീസിന് വീഴിചയില്ല. പതിനെട്ടാം പടിയില്‍ തിരക്ക് വര്‍ധിച്ചതിനാലാണ് ഭക്തര്‍ കൂടുതല്‍ സമയം നില്‍ക്കേണ്ടി വന്നത്. പതിനെട്ടാം പടി കയറ്റുന്ന കാര്യം കുറച്ചുകൂടെ വേഗത്തിലാക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. നീണ്ട ക്യൂ ഉണ്ടാകുന്നുണ്ട്. ഈ സമയത്ത് ഭകതര്‍ക്ക് വെള്ളവും ചെറിയ ലഘുഭക്ഷണവും നല്‍കാനുള്ള തീരുമാനമെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പതിനേഴ് മണിക്കൂറായിരുന്നു ദര്‍ശനം. ഇത് തന്ത്രിയുമായി ചര്‍ച്ച ചെയ്ത് 18 മണിക്കൂറായി വര്‍ധിപ്പിച്ചിട്ടുണ്ട്. അതുപോലെ വെര്‍ച്വല്‍ ക്യൂവില്‍ 90,000 ആളുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അത്രയും ആളുകള്‍ വരില്ല. ഇത് മുന്നില്‍ക്കണ്ട് നിലവില്‍ സംഖ്യ 80,000-മായി ചുരുക്കിയിട്ടുണ്ട്-മന്ത്രി വിശദീകരിച്ചു.

 

 

Exit mobile version