Site icon Malayalam News Live

ശബരിമലയിലേക്ക് ഭക്തജനപ്രവാഹം തുടരുന്ന സാഹചര്യം ; തിരക്ക് നിയന്ത്രിക്കാനുള്ള നടപടികള്‍ ഉറപ്പാക്കാൻ ഹൈക്കോടതി ഇന്ന് വീണ്ടും പ്രത്യേക സിറ്റിംഗ് നടത്തും.

 

 

ശബരിമല : കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഇടത്താവളങ്ങളില്‍ വാഹനനിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള നടപടിക്കിടെ തിങ്കളാഴ്ച ദേവസ്വം ബെഞ്ച് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. വഴിയില്‍ തടയുന്ന തീര്‍ഥാടകര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുക, ബുക്കിംഗ് ഇല്ലാതെ എത്തുന്നവരെ കടത്തിവിടുന്ന കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, ആവശ്യമെങ്കില്‍ ഡിജിപി ഇടപെടുക തുടങ്ങിയ നിര്‍ദേശങ്ങളാണ്‌ കോടതി നല്‍കിയത്.

തിങ്കളാഴ്ച മാത്രം ഒരുലക്ഷത്തിലേറെപ്പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇന്നും ശബരിപീഠം വരെ തീര്‍ഥാടകരുടെ നീണ്ടനിരയാണ് ദൃശ്യമാകുന്നത്. കനത്ത തിരക്ക് കണക്കിലെടുത്ത് പമ്പയിൽ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. ബുധനാഴ്ചയാണ് മണ്ഡലപൂജ.

 

Exit mobile version