കൊല്ലം: കടയ്ക്കലില്‍ എസ്‌എഫ്‌ഐ നേതാവ് മരിച്ച നിലയില്‍. കടയ്ക്കല്‍ ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിനന്ദിനെ(21) യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കോട്ടുക്കല്‍ തമ്പുരാൻമുക്ക് സ്വദേശിയാണ്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ എത്താത്തിനെ തുടർന്ന് സഹോദരൻ അന്വേഷിച്ചെത്തിയപ്പോഴാണ് അഭിനന്ദിനെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല. കടയ്ക്കല്‍ പൊലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
