Site icon Malayalam News Live

എസ് എഫ് ഐ പ്രവര്‍ത്തകയായ കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പണം തട്ടിയെടുത്തു; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കൊല്ലം: എസ് എഫ് ഐ പ്രവർത്തകയായ കോളേജ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും 9 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍.

ശാസ്താംകോട്ട പടിഞ്ഞാറെ കല്ലട കോയിക്കല്‍ഭാഗം സ്വദേശിയും ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുമായ വിശാഖാണ് അറസ്റ്റിലായത്. പട്ടികജാതി പീഡന നിരോധനനിയമം ഉള്‍പ്പെടെ ചുമത്തിയാണ് അറസ്റ്റ്.

2022 ഒക്ടോബറില്‍ എസ്.എഫ്.ഐയുടെ ഒരു പരിപാടിക്കിടെയാണ് ഇരുവരും കാണുന്നതും അടുപ്പത്തിലാകുന്നതും. വിവാഹം കഴിക്കാമെന്ന് വിശാഖ് പെണ്‍കുട്ടിക്ക് ഉറപ്പ് നല്‍കിയിരുന്നു.

പിന്നീട് പലപ്പോഴായി പലവിധ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ ഒമ്ബത് ലക്ഷം രൂപ പെണ്‍കുട്ടി സ്കൂള്‍ അദ്ധ്യാപികയായ അമ്മയുടെ ഗൂഗിള്‍ പേ വഴി കൈമാറിയിരുന്നു. വിശാഖിന്റെ ബുള്ളറ്റിന്റെ തവണകള്‍ പെണ്‍കുട്ടിയെ കൊണ്ട് അടപ്പിച്ചു.

മാല പണയം വയ്ക്കാൻ വാങ്ങുകയും അതിന്റെ പണം പെണ്‍കുട്ടിയെ കൊണ്ട് അടപ്പിച്ചും കബളിപ്പിച്ചു. മൂന്ന് ലക്ഷം രൂപ നേരിട്ടും കൈമാറിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. വിശാഖിനെതിരെ ശാസ്താംകോട്ട പൊലീസില്‍ അടിപിടി കേസുണ്ട്,. മറ്റൊരു പെണ്‍കുട്ടിയുമായി വിശാഖ് അടുപ്പത്തിലായതോടെയാണ് പെണ്‍കുട്ടി ശനിയാഴ്ച പൊലീസില്‍ പരാതി നല്‍കിയത്.

Exit mobile version