Site icon Malayalam News Live

പ്ലസ് വൺ വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം; അടുത്ത ബന്ധു അറസ്റ്റിൽ, സംഭവം കാസർഗോഡ്

കാസർഗോഡ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം. പെൺകുട്ടിയുടെ അടുത്ത ബന്ധു തന്നെയാണ് പീഡനശ്രമം നടത്തിയത്. പിന്നാലെ ഇയാൾ പോലീസിന്റെ പിടിയിലാകുകയും ചെയ്തു. പീഡനശ്രമത്തിനിടെ പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പോയ സമയത്തായിരുന്നു സംഭവം നടന്നത്. ഈ സമയത്ത് പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. വീട്ടിലേക്ക് എത്തിയ പ്രതി പെൺകുട്ടിക്ക് നേരെ പീഡനശ്രമം നടത്തുകയായിരുന്നു. ഇതോടെ പെൺകുട്ടി നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നു. നിലവിളി കേട്ട അയൽവാസികളാണ് പെൺകുട്ടിയെ രക്ഷിച്ചത്. തുടർന്ന് മാതാപിതാക്കൾ എത്തിയ ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് അടുത്ത ബന്ധുവിനെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു.

Exit mobile version