Site icon Malayalam News Live

തേനിയിൽ ക്ഷേത്രമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് നേരെ പൂജാരിയുടെ ലൈംഗികാതിക്രമം; മിഠായി നൽകാമെന്ന് പറഞ്ഞ് കുട്ടികളെ അകത്തേക്ക് വിളിക്കുകയായിരുന്നു; സംഭവത്തിൽ 70കാരനായ പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു

തേനി : ക്ഷേത്രമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പൂജാരി അറസ്റ്റില്‍. തമിഴ്‌നാട് തേനിയിലാണ് സംഭവം.

തിലകർ (70) എന്നയാളാണ് അറസ്റ്റിലായത്. പോക്‌സോ പ്രകാരമാണ് അറസ്റ്റ്. തേനി പെരിയകുളത്തെ ഭഗവതി അമ്മൻ ക്ഷേത്രത്തിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ക്ഷേത്രമുറ്റത്ത് കളിച്ചുകൊണ്ടിരുന്നത്. ഇതിനിടെ മിട്ടായി നല്‍കാമെന്ന് പറഞ്ഞ് കുട്ടികളെ തിലകൻ അകത്തേയ്ക്ക് വിളിച്ചു. തുടർന്ന് മിഠായി നല്‍കിയതിനുശേഷം ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

ഭയന്ന് പുറത്തേക്കോടിയ പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു.

പിന്നാലെ പെണ്‍കുട്ടിയുടെ വീട്ടുകാർ അയല്‍ക്കാരെയും കൂട്ടി ക്ഷേത്രത്തിലെത്തിയപ്പോള്‍ മർദ്ദനം ഭയന്ന് പൂജാരി അകത്ത് ഒളിച്ചിരുന്നു.

ഇതോടെ നാട്ടുകാർ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പെരിയകുളം വടക്കരൈയ സ്റ്റേഷനില്‍ നിന്നെത്തിയ പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പതിനഞ്ച് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. കുട്ടികള്‍ക്ക് കൗണ്‍സലിംഗ് ലഭ്യമാക്കുമെന്ന് പൊലീസ് അറിയിച്ചു.

 

Exit mobile version