Site icon Malayalam News Live

ഉറങ്ങിക്കിടന്ന പെൺകുട്ടിയോട് ലൈംഗികാതിക്രമം: പത്തനംതിട്ടയിൽ അച്ഛന്റെ സുഹൃത്ത് പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ അച്ഛന്റെ സുഹൃത്ത് പിടിയിൽ. അടൂർ ആനന്ദപ്പള്ളി സ്വദേശി ആർ രഞ്ജിത്ത് (32) ആണ് അറസ്റ്റിലായത്. ഉറങ്ങിക്കിടന്ന പെൺകുട്ടിയോടാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്.

ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ നിന്ന് അറിയിച്ചത് പ്രകാരം അടൂർ പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. പിന്നാലെ പോക്‌സോ വകുപ്പടക്കം ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

പ്രതിയെ വിശദമായി ചോദ്യം ചെയ്‌തെന്നും കുറ്റം സമ്മതിച്ചെന്നും പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version