Site icon Malayalam News Live

സംവിധായകൻ രഞ്ജിത്തിനെതിരായ യുവാവിന്റെ പീഡന പരാതി വ്യാജമെന്ന് അഭിഭാഷകൻ; പരാതിയില്‍ സംഭവം നടന്നത് 2012ൽ; പീഡനം നടന്നതായി ആരോപിക്കപ്പെടുന്ന ബാംഗ്ലൂർ താജ് ഹോട്ടല്‍ ഉദ്ഘാടനം ചെയ്തത് 2015ൽ

കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരായ കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പീഡന പരാതി വ്യാജമാണെന്ന് അഭിഭാഷകൻ. പരാതിയില്‍ സംഭവം നടന്നത് 2012 ലാണെന്നും എന്നാല്‍, പീഡനം നടന്നതായി ആരോപിക്കപ്പെടുന്ന ബാംഗ്ലൂർ താജ് ഹോട്ടല്‍ ഉദ്ഘാടനം ചെയ്തത് 2015 ലാണെന്നും അഭിഭാഷകൻ വെളിപ്പെടുത്തി.

2012 ല്‍ ബാംഗ്ലൂർ എയർപോർട്ട് പരിസരത്തെ താജ് ഹോട്ടലില്‍ വച്ച്‌ സംവിധായകൻ രഞ്ജിത്ത് പീഡിപ്പിച്ചുവെന്നാണ് യുവാവിന്റെ പരാതി. അതേസമയം, കേസില്‍ രഞ്ജിത്തിന് മുൻകൂർ ജാമ്യം ലഭിച്ചു. കോഴിക്കോട് പ്രിൻസിപ്പല്‍ ജില്ലാ കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. 30 ദിവസത്തേക്ക് താത്കാലിക മുൻകൂർ ജാമ്യമാണ് ലഭിച്ചത്.

Exit mobile version