Site icon Malayalam News Live

ബസില്‍ യാത്ര ചെയ്യുന്നതിനിടെ ശരീരത്തില്‍ കടന്നു പിടിച്ചു; ബസിന്റെ ജനല്‍വഴി ചാടി രക്ഷപ്പെട്ട യുവാവിനെ പിന്നാലെ ഓടി പിടികൂടി യുവതി

ഏനാത്ത്: കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ ശരീരത്തില്‍ കടന്നു പിടിച്ചയാളെ ഓടിച്ചിട്ടു പിടികൂടി യുവതി.

വ്യാഴാഴ്ച വൈകിട്ട് ഏഴോടെ അടൂരില്‍ നിന്ന് കൊട്ടാരക്കരയിലേക്കുള്ള കെഎസ്‌ആര്‍ടിസി ബസില്‍, അടൂരിനും പുതുശേരി ഭാഗത്തിനും ഇടയില്‍വച്ചാണ് സംഭവം. കൊല്ലം കരിക്കോട് സ്വദേശി ഷനീറിനെ(42) പോലിസ് കസ്റ്റഡിയിലെടുത്തു.

യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച ഇയാള്‍ ബസിന്റെ ജനല്‍ വഴി ചാടി കടന്നു കളഞ്ഞു. എന്നാല്‍ പിന്നാലെ ഓടിയ യുവതി ഇയാളെ പിടികൂടി. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ഏനാത്ത് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

യുവതി പരാതി നല്‍കിയില്ലെങ്കിലും സ്ത്രീകളെ ശല്യം ചെയ്തതിന് ഏനാത്ത് പൊലീസ് കേസെടുത്തു. ഇയാളെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി.

Exit mobile version