Site icon Malayalam News Live

ബസ് സ്റ്റോപ്പില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

കൊച്ചി: ബസ് സ്റ്റോപ്പില്‍ വെച്ച്‌ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍.

ആലപ്പുഴ, ചേര്‍ത്തല സ്വദേശി പ്രവീണ്‍കുമാര്‍ എന്നയാളെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റുചെയ്തത്.
ഇന്നലെ വൈകീട്ട് കളമശ്ശേരി കുസാറ്റ് ബസ് സ്റ്റോപ്പില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കളമശ്ശേരിയില്‍ താമസിക്കുന്ന യുവതി കൂട്ടുകാരിയെ ബസ് സ്റ്റോപ്പില്‍ കൊണ്ടുവിട്ട് മടങ്ങവെ ബസ് സ്റ്റോപ്പിലിരുന്ന യുവാവ് നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഭയന്നുപോയ യുവതി വേഗം തന്നെ വീട്ടിലേക്ക് മടങ്ങവെ യുവാവ് പിന്തുടര്‍ന്ന് വീണ്ടും നഗ്നത കാണിച്ച്‌ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയുമായിരുന്നു.

യുവതി ബഹളംവെച്ചപ്പോള്‍ ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ തടഞ്ഞുവെച്ച്‌ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് കളമശ്ശേരി പൊലീസ് ഇൻസ്പെക്ടര്‍ വിപിൻ ദാസിന്റെ നേതൃത്വത്തില്‍ സി.പി.ഒ കൃഷ്ണരാജ്, ശരത്ത് ലാല്‍, രതീഷ് എന്നിവര്‍ സംഭവസ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കളമശ്ശേരി പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കളമശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

Exit mobile version