Site icon Malayalam News Live

സൈക്കിളില്‍ ട്യൂഷന് പോയ പത്താം ക്ലാസുകാരിക്കുനേരെ റോഡില്‍ വച്ച്‌ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

മാന്നാർ: ആലപ്പുഴയില്‍ സൈക്കിളില്‍ ട്യൂഷന് പോയ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ നേരെ റോഡില്‍വെച്ച്‌ ലൈംഗികാതിക്രമം കാണിച്ച യുവാവ് അറസ്റ്റില്‍.

കീരിക്കാട് ഇരുമ്പാണി ലക്ഷംവീട്ടില്‍ അഖിലിനെ (27)യാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് വെളുപ്പിനെ ആറു മണിയോടെയാണ് സംഭവം.

സൈക്കിളില്‍ ട്യൂഷന് പോവുകയായിരുന്ന വിദ്യാർത്ഥിനിയെ ബൈക്കില്‍ പിന്തുടർന്നെത്തിയ ഇയാള്‍ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച്‌ കടന്ന് പിടിച്ച്‌ പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.

ഭയന്ന കുട്ടി നിലവിളിച്ച്‌ ഓടി. ഇതോടെ പ്രതി ബൈക്കില്‍ രക്ഷപ്പെട്ടു. തുടർന്ന് പെണ്‍കുട്ടി വീട്ടിലെത്തി വിവരം അറിയിച്ചു. ഇതോടെ കുട്ടിയുടെ മാതാപിതാക്കള്‍ മാന്നാർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത മാന്നാർ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

Exit mobile version