Site icon Malayalam News Live

കൊച്ചിയില്‍ വന്‍ സെക്‌സ് റാക്കറ്റ്; ബംഗ്ലാദേശ് സ്വദേശിനിയായ പെണ്‍കുട്ടിയെ കാഴ്ചവെച്ചത് 20ലേറെ പേര്‍ക്ക്; രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ വന്‍ സെക്‌സ് റാക്കറ്റ്. ബംഗ്ലാദേശില്‍ നിന്നുള്ള ഇരുപതുകാരിയാണ് കൊച്ചിയില്‍ ലൈംഗിക പീഡനത്തിന് ഇരയായത്. സംഘത്തിലെ നാല് പേരെ പോലീസ് കസ്റ്റഡയില്‍ എടുത്തു. സെറീന, ജോഗിത, വിപിന്‍ തുടങ്ങിയവരാണ് പിടിയിലായത്.

എട്ട് വര്‍ഷമായി രാജ്യത്തെ ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങി വിവിധ നഗരങ്ങളില്‍ യുവതിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. 12ാം വയസിലാണ് യുവതി ബന്ധുവിനൊപ്പം ഇന്ത്യയില്‍ എത്തിയത്. ബെംഗളുരുവില്‍ നിന്ന് പെണ്‍കുട്ടിയെ കഴിഞ്ഞ ആഴ്ചയാണ് കൊച്ചിയില്‍ എത്തിച്ചത്.

ഇരുപതിലേറെ പേര്‍ക്കാണ് എളമക്കരയിലെ പെണ്‍വാണിഭ സംഘം പെണ്‍കുട്ടിയെ കൈമാറിയത്. കസ്റ്റഡിയിലെടുത്ത നാല് പേരുടെയും ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

 

Exit mobile version