Site icon Malayalam News Live

ഗുണ്ടകളും പൊലീസുമുൾപ്പടെ ഉന്നത ബന്ധം; മോഡലിങ്ങിനെ മറയാക്കിയുള്ള സെക്സ് റാക്കറ്റ് കേസില്‍, മുഖ്യപ്രതി സിന്ധുവിന്റെ നിർണായക ശബ്ദ സന്ദേശം പുറത്ത്

കൊച്ചി: മോഡലിങ്ങിനെ മറയാക്കിയുള്ള സെക്സ് റാക്കറ്റ് കേസില്‍ മുഖ്യപ്രതി സിന്ധുവിന്റെ നിർണായക ശബ്ദ സന്ദേശം പുറത്ത്. തനിക്ക് ഉന്നത ബന്ധമുണ്ടെന്ന് ഏജൻ്റിനോട് പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ഗുണ്ടകളുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും നല്ല ബന്ധമാണെന്ന് സിന്ധു പറയുന്നു.

 

സൈബർ സെല്ലിലടക്കം തനിക്ക് പരിചയമുള്ള ആളുകള്‍ ഉണ്ടെന്ന് പറഞ്ഞ പ്രതി തന്നെ പിടികൂടാനോ കേസെടുക്കാനോ സധ്യതയില്ലെന്നും പറയുന്നുണ്ട്. കൂടാതെ സിനിമാ – സീരിയല്‍ താരങ്ങളുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് ഫോണില്‍ ഇവർ അവകാശപ്പെടുന്നു. താൻ വിളിച്ചാല്‍ വിദേശത്തടക്കം വന്ന അവർ പരസ്യം ചെയ്യുമെന്നും സിന്ധു പറയുന്നുണ്ട്.

Exit mobile version