Site icon Malayalam News Live

മദ്യപിച്ചശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് സംതൃപ്തി നഷ്ടപ്പെടുത്തുമോ? അറിയാം മദ്യം നിങ്ങളുടെ ശരീരത്തിലും തലച്ചോറിലും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന്!

കോട്ടയം: ലൈംഗിക ബന്ധത്തില്‍ സംതൃപ്തി ലഭിക്കണമെങ്കില്‍ പങ്കാളികള്‍ തമ്മില്‍ മാനസിക പൊരുത്തം ഉണ്ടായിരിക്കണം.

പങ്കാളികള്‍ തമ്മില്‍ പരസ്പരം അടുത്തറിഞ്ഞിരിക്കണം. ചിലർ മദ്യപാനത്തിനുശേഷം ലൈംഗിക ബന്ധത്തിലേർപ്പെടാറുണ്ട്. മദ്യം ലൈംഗിക സംതൃപ്തി നഷ്ടപ്പെടുത്തുമോയെന്ന കാര്യത്തില്‍ ചിലർക്കെങ്കിലും ആശങ്കയുണ്ടാകാം. അതിന് മദ്യം നിങ്ങളുടെ ശരീരത്തിലും തലച്ചോറിലും എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച്‌ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.

മദ്യം ചിലരുടെ സ്വഭാവരീതിയില്‍ മാറ്റം വരുത്തും, ഇത് ലൈംഗിക ജീവിതത്തെ ബാധിച്ചേക്കും. മദ്യം കഴിച്ചതിനുശേഷം ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ലൈംഗിക ബന്ധത്തില്‍ മദ്യം കഴിക്കുന്നതിലൂടെ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ചെറിയ അളവില്‍ മദ്യം കഴിക്കുന്നത് ചിലരില്‍ പങ്കാളിയുമായി കൂടുതല്‍ അടുപ്പത്തിലാകാൻ സഹായിക്കാറുണ്ട്. എന്നാല്‍, പലപ്പോഴും മദ്യം കഴിക്കുന്നത് ലൈംഗിക പ്രകടനത്തെ ബാധിക്കാറുണ്ട്.

പുരുഷന്മാരില്‍, മദ്യം ജനനേന്ദ്രിയ ഭാഗത്തേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നതിലൂടെ ഉദ്ധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. സ്ത്രീകളില്‍, മദ്യം സെൻസിറ്റിവിറ്റിയും ലൂബ്രിക്കേഷനും കുറയ്ക്കും, ഇത് ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്ന സമയത്ത് അസ്വസ്ഥതയുണ്ടാക്കാം. ചെറിയ അളവിലുള്ള മദ്യപാനം കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ലെങ്കിലും, അമിതമായ മദ്യപാനം രണ്ട് പങ്കാളികളുടെയും ശാരീരിക അടുപ്പത്തെ പ്രതികൂലമായി ബാധിക്കും.

മദ്യം ചിലപ്പോള്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നതിന് ഇടയാക്കിയേക്കാം. മദ്യം ചിലപ്പോള്‍ ആശയവിനിമയത്തില്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയേക്കാം. ലഹരിയിലായിരിക്കുമ്ബോള്‍, പങ്കാളിയില്‍നിന്നുള്ള സൂചനകളെ തെറ്റായി വ്യാഖ്യാനിക്കുകയോ അവരുടെ ആവശ്യങ്ങള്‍ മനസിലാക്കുന്നതില്‍ പരാജയപ്പെടുകയോ ചെയ്തേക്കാം. ഇത് ചില സാഹചര്യങ്ങളില്‍ തെറ്റിദ്ധാരണകള്‍, നിരാശ അല്ലെങ്കില്‍ ദേഷ്യം പോലും ഉണ്ടാക്കിയേക്കാം.

മദ്യപിക്കുന്ന സമയത്ത് ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് പങ്കാളിയുടെ സമ്മതം വളരെ പ്രധാനമാണ്. പങ്കാളിയുടെ പൂർണ സമ്മതത്തോടെ മാത്രലേ ലൈംഗിക ബന്ധത്തിലേർപ്പെടാവൂ. ഇതിലൂടെ ലൈംഗിക സംതൃപ്തി വർധിപ്പിക്കാൻ സാധിക്കും.

Exit mobile version