പത്തനംതിട്ട റാന്നിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് തീകൊളുത്തി അജ്ഞാത യുവാവ്. വലിയകുളം സ്വദേശി അനീഷ് പുഷ്പന്റെ കാറിനാണ് തീ കൊളുത്തിയത്. പെട്രോൾ ഒഴിച്ച് കാർ കത്തിക്കുന്ന ദൃശ്യം പുറത്തുവന്നു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. കാറിലാണ് അജ്ഞാത യുവാവ് വീട്ടുമുറ്റത്തെത്തിയത്. പിന്നാലെ ഇയാൾ കുപ്പിയിൽ കൊണ്ടുവന്ന പെട്രോൾ കാറിനു മുകളിൽ ഒഴിച്ചു. ലൈറ്റർ കത്തിച്ച് തീകൊളുത്തിയശേഷം വന്ന കാറിൽ തന്നെ യുവാവ് സ്ഥലം വിടുകയായിരുന്നു.
മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിന് പെട്രോളൊഴിച്ച് തീയിട്ട് മടങ്ങി അജ്ഞാത യുവാവ്; സംഭവം റാന്നിയിൽ
