Site icon Malayalam News Live

നിയന്ത്രണം വിട്ട സ്കൂട്ടർ സമീപത്ത് കൂട്ടിയിട്ട പൈപ്പിനുമേൽ ഇടിച്ച് തലകീഴായി മറിഞ്ഞ് അപകടം; മൂന്നുവയസ്സുകാരൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു

മലപ്പുറം: മമ്പാട് സ്കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ കുട്ടിയുൾപ്പെടെ ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു. മമ്പാട് സ്വദേശി ഷിജുവിൻ്റെ മകൻ ധ്യാൻ ദേവ് (3), ഷിജുവിന്റെ സഹോദരന്റെ ഭാര്യ ശ്രീലക്ഷ്‌മി (36) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച സ്കൂട്ടറിന്റെ ബ്രേക്ക് നഷ്ടമായതായാണ് അപകട കാരണം.

തുടർന്ന്, നിയന്ത്രണംവിട്ട വാഹനം സമീപത്ത് കൂട്ടിയിട്ട പൈപ്പിനുമേൽ ഇടിക്കുകയും തലകീഴായി മറിയുകയുമായിരുന്നു. ഉടൻ തന്നെ ഇരുവരേയും സമീപത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Exit mobile version