Site icon Malayalam News Live

കലോത്സവം കാണാൻ എത്തുന്നവർക്ക് ആശ്വാസം; സൗജന്യ സര്‍വീസ് പ്രഖ്യാപിച്ച്‌ കെഎസ്‌ആര്‍ടിസി; സമയക്രമവും പുറത്ത്

തിരുവനന്തപുരം: സ്കൂള്‍ കലോത്സവം കാണാൻ എത്തുന്നവർക്ക് ആശ്വാസം.

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് സൗജന്യ യാത്രാ സൗകര്യം ഒരുക്കി നല്‍കി കെഎസ്‌ആർടിസി.
പത്ത് ഇലക്‌ട്രിക്ക് ബസുകളാണ് കലോത്സവത്തിനായി സർവീസ് നടത്തുന്നത്.

വിവിധ വേദികളെ ബന്ധിപ്പിച്ച്‌ രാവിലെ എട്ട് മണി മുതല്‍ രാത്രി ഒൻപത് മണി വരെയാണ് കെഎസ്‌ആർടിസി ബസ് സർവീസ് നടത്തുന്നതെന്ന് അറിയിച്ചിട്ടുണ്ട്. വേദികളില്‍ നിന്നും പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണ കേന്ദ്രത്തിലേക്കാണ് പ്രധാനമായും ബസ് സർവീസ് നടത്തുന്നത്.

നെയ്യാറ്റിൻകര എം എല്‍ എ കെ.ആൻസലന്റെ നേതൃത്വത്തില്‍ ട്രാൻസ്‌പോർട്ടേഷൻ കമ്മിറ്റിയുടെ കീഴിലാണ് ഈ ഇലക്‌ട്രിക്ക് ബസുകളുടെ പ്രവർത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കെ എസ് ആർ ടി സി യുടെ സർവീസുകള്‍ക്ക് പുറമെ ജില്ലയിലെ സ്കൂള്‍ ബസുകളും കലോത്സവത്തിനായി സജ്ജീകരിച്ച്‌ നല്‍കിയിട്ടുണ്ട്.

Exit mobile version