Site icon Malayalam News Live

സൗദി അറേബ്യയിലെ റിയാദിൽ വീണ്ടും ആക്രമണം; ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി ഇന്ത്യൻ എംബസി

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ഒരു ഇന്ത്യൻ പൗരൻ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

 

ബുധനാഴ്ച നടന്ന സംഭവത്തിലാണിതെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. സംഘർഷം തുടങ്ങിയ ശേഷം കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ആറായി.

 

കുവൈത്തിലെ മിന അല്‍ അഹ്മദി റിഫൈനറിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം ഉണ്ടായി. ഇന്ന് പുലർച്ചെ നിരവധി ശത്രു ഡ്രോണുകള്‍ റിഫൈനറിയെ ലക്ഷ്യമിട്ടതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു. ആക്രമണത്തെ തുടർന്ന് റിഫൈനറിയിലെ ചില യൂണിറ്റുകളില്‍ തീപിടിത്തം ഉണ്ടായി.

 

സംഭവത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അടിയന്തര സംഘവും അഗ്നിശമന സംഘങ്ങളും ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാൻ പ്രവർത്തനം തുടങ്ങി.

Exit mobile version