Site icon Malayalam News Live

43,313 മെട്രിക് ടണ്‍ എല്‍പിജിയുമായി ഹോര്‍മൂസ് കടന്ന് ഇന്ത്യൻ കപ്പല്‍; ‘സര്‍വ് ശക്തി’ ലക്ഷ്യസ്ഥാനത്തേക്ക്; മേയ് 13ന് വിശാഖപട്ടണം തുറമുഖത്ത് എത്തും

ഡല്‍ഹി: 43,313 മെട്രിക് ടണ്‍ എല്‍പിജിയുമായി എത്തിയ ഇന്ത്യൻ കപ്പല്‍ ഹോർമൂസ് കടലിടുക്ക് സുരക്ഷിതമായി കടന്നു.

എംടി സർവ് ശക്തി എന്ന കപ്പലാണ് ശനിയാഴ്ച ഹോർമൂസ് കടന്നത്.

കപ്പലിലുണ്ടായിരുന്ന 20 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണ്. മേയ് 13ന് കപ്പില്‍ വിശാഖപട്ടണം തുറമുഖത്തെത്തുമെന്നാണ് കരുതുന്നത്.

യുഎഇയിലെ ഒരു തുറമുഖത്ത് നിന്നാണ് സർവ് ശക്തി പുറപ്പെട്ടത്.

യുഎസ്- ഇറാൻ സമാധാന ചർച്ചകള്‍ ഒരുഭാഗത്ത് നടക്കുമ്പോഴും യുഎസ് നാവിക ഉപരോധം നടപ്പിലാക്കിയിട്ടും ഹോർമുസ് കടലിടുക്ക് കടക്കുന്ന ആദ്യത്തെ ഇന്ത്യൻ കപ്പലായി സർവ് ശക്തി മാറി.

Exit mobile version